Home Education/Careerകേരള പി എസ് സിയിൽ അവസരം; സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ നിയമനം, ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം

കേരള പി എസ് സിയിൽ അവസരം; സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ നിയമനം, ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം

by news_desk1
0 comments

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) തസ്തികകളിലേക്കാണ് നിയമനം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5.

വകുപ്പ്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

തസ്തിക: വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്)

ശമ്പളം: ₹41,300 – ₹87,000

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ടെക്നോളജി വിഭാഗത്തിൽ സർക്കാർ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. സർക്കാർ അംഗീകരിച്ച തത്തുല്യമായതോ ഉയർന്നതോ ആയ യോഗ്യതകളും പരിഗണിക്കും.

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

നിയമന രീതി

നേരിട്ടുള്ള നിയമനം.

മൊത്തം ഒഴിവുകളിൽ നാല് ശതമാനം ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വർഷവും പരമാവധി മൂന്ന് വർഷവും പ്രാബല്യമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ കേരള പി എസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration – OTR) സംവിധാനത്തിലൂടെ അപേക്ഷിക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവർ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ‘Apply Now’ വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല.

അവസാന തീയതി

2026 ഓഗസ്റ്റ് 5 (ബുധനാഴ്ച) രാത്രി 12 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം:
https://www.keralapsc.gov.in/sites.pdf

You may also like