Home Internationalഖത്തറിൽ അനധികൃത വിസ കച്ചവടം നടത്തിയാൽ ,മൂന്ന് വർഷം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും

ഖത്തറിൽ അനധികൃത വിസ കച്ചവടം നടത്തിയാൽ ,മൂന്ന് വർഷം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും

by news_desk1
0 comments

ദോഹ: ഖത്തറിൽ അനധികൃതമായി വിസ കച്ചവടം നടത്തുന്നവർക്കും പ്രവാസി താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കും കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവും 50,000 ഖത്തരി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷം റിയാൽ വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെർച്ച് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് നിയമനടപടികൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തങ്ങൾ റിക്രൂട്ട് ചെയ്ത തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമകൾക്കും റിക്രൂട്ട് ചെയ്യാത്ത വ്യക്തികളെ ജോലിക്ക് നിയോഗിക്കുന്നവർക്കും നിയമം ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.

കാലാവധി കഴിഞ്ഞ റെസിഡൻസ് പെർമിറ്റുകൾ 90 ദിവസത്തിനുള്ളിൽ പുതുക്കുന്നതിനോ പുതിയ പെർമിറ്റ് അനുവദിക്കുന്നതിനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതിനോ വീഴ്ച വരുത്തുന്ന തൊഴിലുടമകൾക്ക് 10,000 ഖത്തർ റിയാൽ വരെ പിഴ ചുമത്തും.

തൊഴിൽ കരാറുകൾ കൃത്യമായി രേഖപ്പെടുത്തുക, തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഒരുക്കുക, നിശ്ചിത സമയപരിധിക്കുള്ളിൽ റെസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുക, പ്രവാസി തൊഴിൽ നിയമങ്ങൾ പാലിക്കുക എന്നിവ തൊഴിലുടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

You may also like