Home Keralaരാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം; ‘അടിച്ചമർത്തുന്തോറും സമരത്തിന് ജനപിന്തുണ വർധിക്കും’ എന്ന് പിണറായി വിജയൻ

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം; ‘അടിച്ചമർത്തുന്തോറും സമരത്തിന് ജനപിന്തുണ വർധിക്കും’ എന്ന് പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധ മാർച്ചിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതോടെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് കൂടുതൽ ജനപിന്തുണ ലഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യഘട്ടം മുതൽ തന്നെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിന്റെ ഭാഗമായി രംഗത്തുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ(എം) ജനറൽ സെക്രട്ടറിയും കേന്ദ്രനേതാക്കളും എംപിമാരും സമരക്കാരെ സംരക്ഷിക്കാൻ രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘങ്ങളും സമരക്കാരെ ആക്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതായി പിണറായി വിജയൻ ആരോപിച്ചു. ഇന്നലെ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണ അറിയിച്ച് പ്രതിഷേധവേദിയിലെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരവും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികളും പ്രതികരിച്ചു. രാജ്യതലസ്ഥാനത്ത് ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് പിന്തുണ അറിയിക്കാനെത്തിയ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് പൗരാവകാശ ലംഘനമാണെന്നും വിമർശനങ്ങൾ ഉയരുന്നു.

സംഭവത്തിന് പിന്നാലെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ സംഘർഷം കൂടുതൽ കടുക്കാനാണ് സാധ്യത.

You may also like