മലപ്പുറം: വങ്ങാട് മൂര്‍ക്കനാട് റോഡിലുള്ള കള്ളുഷാപ്പില്‍ കവര്‍ച്ചയും ആക്രമണവും നടന്നു. ഷാപ്പ് ഉടമയുടെ കഴുത്തില്‍ ഉണ്ടായിരുന്ന എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല അക്രമികള്‍ കവര്‍ന്നതായി പരാതി. സംഭവത്തില്‍ കോളത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബൈക്കില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. ഇവര്‍ ഷാപ്പില് എത്തി ഏകദേശം രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ച ശേഷമാണ് അവസരം നോക്കി ആക്രമണം നടത്തിയത്. ഷാപ്പിലെ ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ട ശേഷമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.
സ്വര്‍ണ്ണമാലയ്ക്ക് പുറമെ മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഷാപ്പ് ഉടമയ്ക്കും ജോലിക്കാരനും നിസ്സാര പരിക്കേറ്റു. പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

