Home Keralaമഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, അഞ്ചിടത്ത് നാളെ മുന്നറിയിപ്പ്

മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, അഞ്ചിടത്ത് നാളെ മുന്നറിയിപ്പ്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നാളെ അഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

You may also like