Home Keralaശബരിമല ടെൻഡർ വ്യവസ്ഥയിൽ മാറ്റം; സാധനങ്ങൾ ഇനി കരാറുകാർ സന്നിധാനത്ത് എത്തിക്കേണ്ടതില്ല

ശബരിമല ടെൻഡർ വ്യവസ്ഥയിൽ മാറ്റം; സാധനങ്ങൾ ഇനി കരാറുകാർ സന്നിധാനത്ത് എത്തിക്കേണ്ടതില്ല

by news_desk1
0 comments

തിരുവനന്തപുരം: ശബരിമല ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കരാറുകാർ സാധനങ്ങൾ നേരിട്ട് സന്നിധാനത്ത് എത്തിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഇനി കരാറുകാർ സാധനങ്ങൾ പമ്പയിലെത്തിച്ച് ദേവസ്വം ബോർഡിന് കൈമാറണം.

പമ്പയിലെ ദേവസ്വം ബോർഡിന്റെ സ്റ്റോറിലാണ് സാധനങ്ങൾ സൂക്ഷിക്കുക. ഗുണനിലവാര പരിശോധന പൂർത്തിയാക്കിയ ശേഷമേ സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകൂ. നിലവാരം ഉറപ്പാക്കിയ സാധനങ്ങൾ മാത്രം ബോർഡ് നേരിട്ട് സന്നിധാനത്ത് എത്തിക്കും.

പൂജാസാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനായി ദേവസ്വം ബോർഡ് രണ്ട് ട്രാക്ടറുകൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് മിൽമയുടെ പേരിലുള്ള വ്യാജ നെയ്യ് എത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയത്. ഇന്ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ടെൻഡർ പരിഷ്കരണത്തിന് അനുമതി നൽകിയത്.

You may also like