Home Keralaപരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമമെന്ന് സൂചന; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമമെന്ന് സൂചന; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

by news_desk1
0 comments

തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനി ഗൗരി പാർവതി (15) ആണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

അയിലം ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ കുട്ടിയെ മാതാവ് മരിച്ച നിലയിൽ കണ്ടത്. അയൽവാസികളുടെ സഹായത്തോടെ ഉടൻ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ഗൗരി പാർവതി വിഷമത്തിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. വിദേശത്തുള്ള ഷൈജുവിന്റെയും ഷിമിയുടെയും ഏക മകളാണ് ഗൗരി പാർവതി.

You may also like