Home Keralaഇടതുകോട്ടകൾ തകർത്ത് യുഡിഎഫ് മുന്നേറ്റം; ക്യാമ്പുകളിൽ ആഘോഷം കുതിച്ചു

ഇടതുകോട്ടകൾ തകർത്ത് യുഡിഎഫ് മുന്നേറ്റം; ക്യാമ്പുകളിൽ ആഘോഷം കുതിച്ചു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് ശക്തമായ മുന്നേറ്റവുമായി രംഗത്ത്. ആദ്യ ഫലങ്ങൾ പുറത്തുവരുന്ന ഘട്ടത്തിൽ തന്നെ യുഡിഎഫ് തരംഗമെന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടതുമുന്നണിയുടെ ഉറച്ച കോട്ടകളായി കരുതപ്പെട്ടിരുന്ന മണ്ഡലങ്ങളിലുപോലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെക്കുന്നതാണ് ശ്രദ്ധേയമായത്.

ക്യാമ്പുകളിൽ ഇതിനോടകം ആഘോഷങ്ങൾ ആരംഭിച്ചു. മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലുമടക്കം വിജയാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. തുടർച്ചയായി ലീഡ് ഉയർത്തിക്കൊണ്ടിരിക്കുന്ന യുഡിഎഫ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് നൽകുന്നത്.

അതേസമയം, വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ എൽഡിഎഫിന് തിരിച്ചടി നേരിടേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പിന്നിലായി. ഈ പ്രവണത തുടർന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് നിരീക്ഷണം.

You may also like