Home Keralaവടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ആഭ്യന്തര വകുപ്പ്

by news_desk
0 comments

തിരുവനന്തപുരം: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ (എസ്പി) നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പ്രത്യേക സംഘം കേസ് അന്വേഷിക്കുക. വടകര പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ചഒ) ഉൾപ്പെടെ ആകെ ഏഴ് പ്രമുഖ പോലീസ് ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വരും ദിവസങ്ങളിൽ കേസിനാസ്പദമായ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള നിർണായക നടപടികളിലേക്ക് സംഘം കടക്കുമെന്നാണ് വിവരം.

You may also like