Home Keralaആർഎസ്എസ് വേദിയിലെ വി.സി വിവാദം; പിണറായിയുടെ കാലത്ത് നാല് പേർ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം: മാപ്പ് പറയണമെന്ന് ചെന്നിത്തല

ആർഎസ്എസ് വേദിയിലെ വി.സി വിവാദം; പിണറായിയുടെ കാലത്ത് നാല് പേർ പങ്കെടുത്തു, ഇത്തവണ മൂന്ന് പേർ മാത്രം: മാപ്പ് പറയണമെന്ന് ചെന്നിത്തല

by news_desk1
0 comments

തൃശ്ശൂര്‍: വി.സി.മാര്‍ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണകാലത്ത് നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും, ഇത്തവണ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് ആദ്യം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മതപരമായ പരിപാടികളിൽ വൈസ് ചാൻസലർമാർ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഒഴിഞ്ഞുമാറിയെന്ന ആരോപണം തള്ളിയ ചെന്നിത്തല, മന്ത്രി ഇന്നലെ മാധ്യമങ്ങളോട് ഇക്കാര്യത്തിൽ കൃത്യമായി വിശദീകരിച്ചിരുന്നുവെന്നും പറഞ്ഞു.

അതേസമയം, വി.സി.മാർ ആർഎസ്എസ് വേദിയിൽ പങ്കെടുത്ത വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മന്ത്രി കെ.എം. ഷാജിയും പ്രതികരണം ഒഴിവാക്കി. വിഷയത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും, കേന്ദ്ര സർക്കാരിന്റെ ചില നിലപാടുകളോട് എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈക്ക് കാണുമ്പോഴെല്ലാം പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും കെ.എം. ഷാജി കൂട്ടിച്ചേർത്തു.

You may also like