2026 വടക്കേ അമേരിക്കൻ ഫിഫ ലോകകപ്പ് അതിന്റെ ഏറ്റവും ആവേശകരമായ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ഘട്ടത്തിലേക്ക് കടക്കുകയാണ്. റൗണ്ട് ഓഫ് 32 ലെ കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ലോകത്തെ മികച്ച 16 ടീമുകൾ അടുത്ത നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.
ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ഓസ്‌ട്രേലിയ പുറത്തായപ്പോൾ, കനത്ത പോരാട്ടത്തിൽ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി. കരുത്തരായ ഫ്രാൻസ് സ്വീഡനെ 3-0 നും സ്പെയിൻ ഓസ്ട്രിയയെ 3-0 നും തകർത്തുവിട്ടാണ് തങ്ങളുടെ പ്രീ-ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്. അർജന്റീനയും ബ്രസീലും ഇംഗ്ലണ്ടും തങ്ങളുടെ റൗണ്ട് ഓഫ് 32 മത്സരങ്ങൾ യഥാക്രമം 3-2, 2-1, 2-1, ഇങ്ങനെ ജയിച്ചുകയറിയപ്പോൾ നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയെ അട്ടിമറിച്ച് പരാഗ്വെ പ്രീ-ക്വാർട്ടറിലെ കറുത്ത കുതിരകളായി മാറി.
- Canada (defeated South Africa 1-0)
- Brazil (defeated Japan 2-1)
- Paraguay (defeated Germany 4-3 on penalties)
- Morocco (defeated the Netherlands 3-2 on penalties)
- Norway (defeated Ivory Coast 2-1)
- France (defeated Sweden 3-0)
- Mexico (defeated Ecuador 2-0)
- England (defeated Dr Congo 2-1)
- Belgium (defeated Senegal 3-2)
- USA (defeated Bosnia and Herzegovina 2-0)
- Spain (defeated Austria 3-0)
- Portugal (defeated Croatia 2-1)
- Switzerland (defeated Algeria 2-0)
- Egypt (defeated Australia 4-2 on penalties)
- Argentina (defeated Cape Verde 3-2)
- Colombia (defeated Ghana 1-0)
ഇന്ന് (ജൂലൈ 4, ശനിയാഴ്ച) മുതൽ ആരംഭിക്കുന്ന പ്രീ-ക്വാർട്ടർ മത്സരങ്ങളിൽ കാനഡയും മൊറോക്കോയും തമ്മിലാണ് ആദ്യ പോരാട്ടം. പ്രീ-ക്വാർട്ടർ ഘട്ടത്തിലെ ഏറ്റവും ആകാംഷയേറിയ പോരാട്ടം ജൂലൈ 7 തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലും സ്പെയിനും തമ്മിലുള്ള മത്സരമാണ്. ആരാധകർ കാത്തിരിക്കുന്ന പ്രീ-ക്വാർട്ടർ മത്സരങ്ങളുടെ പൂർണ്ണമായ സമയക്രമം (ഇന്ത്യൻ സമയം – IST) താഴെ നൽകുന്നു:
പ്രീ-ക്വാർട്ടർ മത്സരക്രമം (ഇന്ത്യൻ സമയത്തിൽ)
| തീയതി, ദിവസം | മത്സരം | ഇന്ത്യൻ സമയം (IST) | വേദി |
| ജൂലൈ 4, ശനി | കാനഡ vs മൊറോക്കോ | രാത്രി 10:30 PM | ഹൂസ്റ്റൺ സ്റ്റേഡിയം |
| ജൂലൈ 5, ഞായർ | പരാഗ്വെ vs ഫ്രാൻസ് | പുലർച്ചെ 02:30 AM | ഫിലാഡൽഫിയ സ്റ്റേഡിയം |
| ജൂലൈ 6, തിങ്കൾ | ബ്രസീൽ vs നോർവേ | പുലർച്ചെ 01:30 AM | ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയം |
| ജൂലൈ 6, തിങ്കൾ | മെക്സിക്കോ vs ഇംഗ്ലണ്ട് | പുലർച്ചെ 05:30 AM | മെക്സിക്കോ സിറ്റി സ്റ്റേഡിയം |
| ജൂലൈ 7, ചൊവ്വ | പോർച്ചുഗൽ vs സ്പെയിൻ | പുലർച്ചെ 12:30 AM | ഡാളസ് സ്റ്റേഡിയം |
| ജൂലൈ 7, ചൊവ്വ | യുഎസ്എ vs ബെൽജിയം | പുലർച്ചെ 05:30 AM | സിയാറ്റിൽ സ്റ്റേഡിയം |
| ജൂലൈ 7, ചൊവ്വ | അർജന്റീന vs ഈജിപ്ത് | രാത്രി 09:30 PM | അറ്റ്ലാന്റാ സ്റ്റേഡിയം |
| ജൂലൈ 8, ബുധൻ | സ്വിറ്റ്സർലൻഡ് vs കൊളംബിയ | പുലർച്ചെ 01:30 AM | ബിസി പ്ലേസ്, വാൻകൂവർ |
ഈ എട്ട് മത്സരങ്ങളിലെ വിജയികളായിരിക്കും ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുക. മുൻ ലോകചാമ്പ്യന്മാരും അട്ടിമറി വീരന്മാരും നേർക്കുനേർ വരുന്നതോടെ വരും ദിവസങ്ങളിൽ കാനഡയിലും അമേരിക്കയിലുമുള്ള കളിമൈതാനങ്ങളിൽ കടുത്ത പോരാട്ടങ്ങൾക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

