Home Keralaമൂന്നുദിവസം കൊണ്ട് 20 രൂപയുടെ വർധന; ചെറിയുള്ളി വില 150 കടന്നു, മുട്ടയ്ക്കും വിലയേറുന്നു

മൂന്നുദിവസം കൊണ്ട് 20 രൂപയുടെ വർധന; ചെറിയുള്ളി വില 150 കടന്നു, മുട്ടയ്ക്കും വിലയേറുന്നു

by news_desk1
0 comments

കൽപറ്റ: അടുക്കളച്ചെലവിന് വീണ്ടും തിരിച്ചടി. മൂന്നുദിവസത്തിനിടെ 20 രൂപയോളം വർധിച്ച് ചെറിയുള്ളിയുടെ വില കിലോയ്ക്ക് 150 രൂപയിലെത്തി. ഒരാഴ്ച മുൻപ് 120 മുതൽ 130 രൂപ വരെയായിരുന്നു വില. വയനാട്ടിലേക്ക് ചെറിയുള്ളി കൂടുതലായി എത്തിക്കുന്ന മേട്ടുപ്പാളയം മേഖലയിൽ കനത്ത മഴയെ തുടർന്ന് കൃഷിനാശമുണ്ടായതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഇതോടെ നേരത്തെ സംഭരിച്ചുവച്ച ചെറിയുള്ളിയാണ് ഉയർന്ന വിലയിൽ വിപണിയിലെത്തുന്നത്.

ചെറിയുള്ളിയെന്ന പേരിൽ വലുപ്പം കുറഞ്ഞ സവാളയും കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 50 രൂപയായിരുന്ന സവാളയുടെ വിലയും 56 രൂപയായി ഉയർന്നു.

മുട്ടവിലയിലും വർധനയുണ്ട്. ഏഴു മുതൽ 7.50 രൂപ വരെ വിറ്റിരുന്ന മുട്ടയുടെ ചില്ലറവില എട്ടു മുതൽ 8.20 രൂപ വരെയായി. ക്രിസ്മസ് പലഹാരങ്ങളുടെ നിർമാണത്തിനായി മുട്ടയ്ക്ക് ആവശ്യക്കാർ കൂടിയതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ക്രിസ്മസ്, പുതുവത്സര സീസൺ കഴിയാതെ മുട്ടവില കുറയാൻ സാധ്യതയില്ലെന്നും അവർ വിലയിരുത്തുന്നു.

പൊന്നി അരി ഉൾപ്പെടെയുള്ള അരിയിനങ്ങൾക്കും വില കൂടുകയാണ്. അതേസമയം, 58 രൂപയായിരുന്ന ശർക്കരയുടെ വില 54 രൂപയായി കുറഞ്ഞത് ഈ ആഴ്ചയിലെ പ്രധാന ആശ്വാസമായി.

You may also like