കണ്ണൂർ: പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ അയൽവാസിയുടെ നേതൃത്വത്തിൽ വെട്ടിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാവൂർ സ്വദേശികളായ നിഖിൽ, സനിൽ, പ്രണവ് എന്നിവരാണ് പിടിയിലായത്.
കല്യാണ വീട്ടിലെത്തിയ അൻസാർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വരന്റെ സുഹൃത്തുക്കളായ ഇവർ മദ്യപിച്ച് പാട്ടുപാടിയത് അയൽവാസിയായ രാജേഷ് ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന് തുടക്കമായത്.
തുടർന്ന് വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ രാജേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതായും വിവരമുണ്ട്. കല്യാണം നടന്ന വീട്ടുകാരും രാജേഷും തമ്മിൽ നേരത്തെ അതിർത്തി തർക്കം നിലനിന്നിരുന്നതായും, ഇതും സംഘർഷത്തിന് കാരണമായതായും പൊലീസ് വ്യക്തമാക്കുന്നു.
