Home Keralaചെറുതുരുത്തി ലോഡ്ജിൽ നൃത്താധ്യാപിക കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

ചെറുതുരുത്തി ലോഡ്ജിൽ നൃത്താധ്യാപിക കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

by news_desk1
0 comments

തൃശൂർ: ചെറുതുരുത്തിയിലെ ലോഡ്ജിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം കണ്ണമംഗലം സ്വദേശിനി **ധനലക്ഷ്മി (56)**യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിജീഷ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന.

ചെറുതുരുത്തി ഹന്നാ റെസിഡൻസിയിലെ 102-ാം നമ്പർ മുറിയിലാണ് ധനലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ഒരുമിച്ചാണ് ലോഡ്ജിൽ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

വിജീഷ് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായും റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി.

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 103(1) പ്രകാരം ചെറുതുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.

You may also like