Home Localശ്രീ വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ഉത്സവാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.

ശ്രീ വടക്കുന്നാഥക്ഷേത്രത്തിലെ ശിവരാത്രി ഉത്സവാഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.

by news_desk
0 comments

തൃശൂർ. ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാ​ഗമായുള്ള സാംസ്കാരികാഘോഷങ്ങൾക്ക് തുടക്കമായി. ഈ മാസം 15ന് ആണ് മഹാശിവരാത്രി. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡൻ്റ് കെ.ബി.ഷാജി അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ.പ്രസാദ് സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു. തൃശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ. ഹിരൺ, ഡിവിഷൻ കൗൺസിലർ പൂർണ്ണിമ സുരേഷ്, തൃശൂർ ഗ്രൂപ്പ് അസി. കമ്മീഷണർ എം.മനോജ്‌കുമാർ, നടി ഭദ്ര, ശ്രീ വടക്കുന്നാഥൻ ദേവസ്വം മാനേജർ സി.കെ.ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എ.മനോജ്‌കുമാർ സ്വാഗതവും ഉപദേശകസമിതി അംഗം പി.വി.രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു. 15 വരെ നൃത്തോൽസവം, സംഗീതകച്ചേരികൾ, നൃത്താഞ്ജലി, ലക്ഷാർച്ചന, ലക്ഷദീപം തുടങ്ങിയ പരിപാടികൾ ഉണ്ടാകും. 12, 13, 14 തിയ്യതികളിൽ ലക്ഷാർച്ചനമഹായജ്ഞം, 7, 8 തിയ്യതികളിൽ നൃത്താഞ്ജലിയും 15 വരെ നൃത്തസംഗീതോത്സവം നടക്കും. ശിവരാത്രി ദിവസം രാത്രി 10.30 മുതൽ അശോകേശ്വരം തേവരുടെയും, തൃശൂർ പൂരത്തിലെ പങ്കാളികളായ ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിപ്പും ഉണ്ടാകും.

You may also like