6
തിരുവനന്തപുരം. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി വാക്ക് ഇൻ ഇൻറർവ്യൂ ഫെബ്രുവരി 20ന് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 മണിക്ക് തിരുവനന്തപുരം പൂജപ്പുര സർക്കാർ ആയുർവേദ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.
