Home Education/Careerശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച സേനാ-സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം, ഒക്ടോബർ 20 വരെ അപേക്ഷ

ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച സേനാ-സർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം, ഒക്ടോബർ 20 വരെ അപേക്ഷ

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് നിയമനം. വിരമിച്ച വിമുക്തഭടന്മാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, കേന്ദ്രസേന ഉദ്യോഗസ്ഥരിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

യോഗ്യത

വിമുക്തഭടന്മാർക്കും സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, കേന്ദ്രസേനകൾ എന്നിവയിൽ നിന്ന് വിരമിച്ചവർക്കുമാണ് അപേക്ഷിക്കാനാകുക. ബന്ധപ്പെട്ട സേനകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

അപേക്ഷകർ ഹിന്ദു മതത്തിൽപ്പെട്ടവരായിരിക്കണം. പ്രായം 67 വയസിൽ കവിയരുത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം.

ശമ്പളവും ആനുകൂല്യങ്ങളും

നിയമനം ലഭിക്കുന്നവർക്ക് ദിവസവേതനം 900 രൂപ ലഭിക്കും. താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

പ്രധാന തീയതികൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.10.2026

അഭിമുഖ തീയതികൾ: 24.10.2026, 26.10.2026, 27.10.2026

സമയം: രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യണം.

പൂരിപ്പിച്ച അപേക്ഷ താഴെപ്പറയുന്ന ഏതെങ്കിലും ഒരു മാർഗത്തിലൂടെ സമർപ്പിക്കാം.

തപാൽ വഴി:
ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോട്, കവടിയാർ പി.ഒ,
തിരുവനന്തപുരം – 695003.

ഇ-മെയിൽ വഴി:
ഫോട്ടോയും ആവശ്യമായ രേഖകളും സ്കാൻ ചെയ്ത് sptdbvig@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കാം.

ഓൺലൈനായി അപേക്ഷിക്കുന്നവർ തപാൽ വഴി പ്രത്യേകം അപേക്ഷ അയക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 7012149116, 9497964855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://travancoredevaswomboard.org/wp-content/uploads/2026/09/DocScanner-30-Sept-2026-3-01-pm.pdf

You may also like