ന്യൂഡൽഹി: ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിവിധ മെഡിക്കൽ തസ്തികകളിലേക്ക് നിയമനം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് എന്നീ തസ്തികകളിലായി ആകെ 45 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22.
ഒഴിവുകൾ
- പ്രൊഫസർ – 8
- അസോസിയേറ്റ് പ്രൊഫസർ – 5
- അസിസ്റ്റന്റ് പ്രൊഫസർ – 31
- ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് – 1
യോഗ്യത
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമപ്രകാരം അംഗീകരിച്ച മെഡിക്കൽ യോഗ്യതയും ബന്ധപ്പെട്ട പോസ്റ്റ് ഗ്രാജുവേറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രൊഫസർ തസ്തികയിലേക്ക് ജനറൽ വിഭാഗത്തിൽ 13 വർഷവും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ 10 വർഷവും അധ്യാപന-ഗവേഷണ പരിചയം ആവശ്യമാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ഏഴ് വർഷത്തെ പരിചയവും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് മൂന്ന് വർഷത്തെ പരിചയവും വേണം.
ഡി.എം./എം.സി.എച്ച് യോഗ്യതയുള്ള സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗക്കാർക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികയിലേക്ക് കുറഞ്ഞത് 200 കിടക്കകളുള്ള സർക്കാർ ആശുപത്രിയിൽ ഒമ്പത് വർഷത്തെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പരിചയം ആവശ്യമാണ്.
പ്രായപരിധി
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകൾക്ക് പരമാവധി 60 വയസും അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികകൾക്ക് 55 വയസുമാണ് പ്രായപരിധി.
ശമ്പളം
പ്രൊഫസർ തസ്തികയ്ക്ക് പ്രതിമാസം 3,05,000 രൂപയും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് 2,55,000 രൂപയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് 1,95,000 രൂപയും ശമ്പളം ലഭിക്കും. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് തസ്തികയ്ക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പളത്തിനൊപ്പം നോൺ പ്രാക്ടീസിങ് അലവൻസും ലഭിക്കും.
തിരഞ്ഞെടുപ്പ്
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതകൾ, ഗവേഷണ പ്രവർത്തനങ്ങൾ, പ്രബന്ധ അവതരണം, പുരസ്കാരങ്ങൾ തുടങ്ങിയവ പരിഗണിച്ചായിരിക്കും അഭിമുഖത്തിലൂടെ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 22.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
