ഭാരതമെന്നു പേരുകേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ… എന്നാൽ കവി വാചകം പോലെ മലയാളമണ്ണ് ഇനി കേരളമാണ്. കേരള എന്നത് കേരളം എന്ന പേര് പരിഷ്കരിക്കണമെന്ന് സംസ്ഥാനം നൽകിയ ബില്ലിലൂടെയുള്ള അഭ്യർഥനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് ആണ് അറിയിച്ചത്. 2024 ജൂൺമാസം 24ലെ കേരള നിയമസഭ സർവരുടെയും പിന്തുണയോടുകൂടി സംബന്ധിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു എന്നുള്ളത് സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യവും നിലപാടുമാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നത്തിലേക്ക് നയിച്ചു. 2023 ൽ പാസാക്കിയ പ്രമേയത്തെ കേന്ദ്ര ആഭ്യന്തര മുദ്രാളിയും ചില സാങ്കേതിക നിർദ്ദേശം മുന്നോട്ടുവച്ച് തിരുത്തൽ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ആ തിരുത്തലുകൾ കൂടി വരുത്തിയതിനു ശേഷം രണ്ടാമത് പ്രമേയം പാസാക്കുകയായിരുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ വരുത്തുന്ന മാറ്റത്തിലൂടെയാണ് ഈ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരുന്നത്. അതിനായി പാർലമെന്റിൽ ഭരണഘടന ഭേദഗതി ബില്ല് കൊണ്ടുവരേണ്ടതുണ്ട്. പെരുമാറ്റുന്നതിനെ കുറിച്ചുള്ള ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും മറുപടി നൽകുന്നതിന് നിശ്ചിത ദിവസവും അനുവദിക്കുകയും ഉണ്ട്. മറുപടിയുടെ അടിസ്ഥാനത്തിൽ ലോക്സഭയും രാജ്യസഭയും ഇത് പാസാക്കി ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ കേരളം എന്ന പേരിൽ ഔദ്യോഗികമായ വിജ്ഞാപനം ഇറങ്ങും.
മലയാളത്തിൽ നടത്തുന്ന വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും നടത്തുന്ന ആശയവിനിമയങ്ങളിൽ കേരളം എന്നാണ് പറയുന്നത് എങ്കിലും മറ്റുള്ള ഭാഷകളിൽ ഇപ്പോഴും കേരള എന്നാണ് പരാമർശിക്കാൻ. 1956 നവംബർ ഒന്നിനാണ് ഭാഷ അടിസ്ഥാനപ്പെടുത്തി സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടവത്. കേരളത്തിൻറെ പിറവി ദിനവും അന്നാണ്. മലയാളഭാഷ മാതൃഭാഷയായി കണ്ട് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരെ ചേർത്ത് നിർത്തി ഐക്യ കേരളം രൂപവൽക്കരിക്കണമെന്ന് സ്വാതന്ത്ര്യസമര പോരാട്ട വേളയിൽ തന്നെ ഉയർന്നുവന്ന ആവശ്യമായിരുന്നു. കേരളത്തിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുന്നത്. നാടിൻ്റെ സമസ്ത മേഖലകളിലുമുള്ള മുന്നേറ്റത്തിനും അനന്തര പ്രവർത്തനങ്ങൾക്കും ഈമാറ്റം നവോന്മേഷം പകരുകയാണ്. സാങ്കേതികമായും സാംസ്കാരികമായും സാമൂഹികമായും മലയാളം ഒരു പൂർണ്ണതയുടെ ജനനത്തിലേക്ക് കാലെടുത്തുവെച്ചിരിക്കുന്നു. ബ്രിട്ടീഷ് കോളനിവാഴ്ച നിലനിന്നിരുന്ന കാലഘട്ടത്തിൽ അവരുടെ സൗകര്യാർത്ഥം കേരളത്തെ കേരള എന്നു മാറ്റിയത് പോലെ തന്നെ പല ജില്ലകളുടെ പേരുകളും അവരവരുടെ സൗകര്യാർത്ഥം തന്നെ മാറ്റിയിട്ടുണ്ട്. അത് തിരുത്തപ്പെടേണ്ടതുമാണ് യഥാർത്ഥ നാമത്തിലേക്ക് ആ പേരുകൾ തിരികെയെത്തണ്ണം. അങ്ങനെ എല്ലാ രീതിയിലും നാടിൻ്റെ ജൈവീക രൂപം വീണ്ടെടുക്കാനാവണം. മുഴങ്ങട്ടെ മാമലയോളം കേരളം…
