2
കൊച്ചി. ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. ഈ മാസം നാലിനായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശ്ശൂരിൽ വെച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പൊലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തത്.

