Home Top Storiesശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി’; എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി’; എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

by news_desk
0 comments

തിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. കടകംപള്ളി സുരേന്ദ്രനെതിരെ എസ്ഐടിക്ക് നിർണായക മൊഴി നൽകിയിരിക്കുകയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി എസ്ഐടിക്ക് നൽകിയിരിക്കുന്ന മൊഴി. രമേശ് റാവു, ഗോവർദ്ധൻ എന്നിവർക്ക് എല്ലാ സഹായവും ചെയ്യണമെന്ന് നിർദേശം നൽകി. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. സ്പോൺസർമാരുടെ മൊഴിയിലും മുൻ മന്ത്രിയെ പരിചയപ്പെട്ട കാര്യം പറയുന്നുണ്ട്.

അതേ സമയം, കടകംപള്ളിക്കെതിരായ പോറ്റിയുടെ പരാതി എസ്ഐറ്റിക്കോ സിറ്റി പൊലീസ് കമ്മീഷണർക്കോ കൈമാറാനാണ് ഡിജിപിയുടെ തീരുമാനം. തുണ പോർട്ടൽ വഴിയാണ് പോറ്റി പരാതി നൽകിയത്. പോറ്റിക്കെതിരായ പരാതിയും കൈമാറിയതും എസ്ഐറ്റിക്കാണ്. ഹൈക്കോടതി അനുമതി ലഭിക്കാത്തതിനാൽ അന്വേഷണം ഇതേവരെ തുടങ്ങിയില്ല. പോറ്റി ഭൂമി തട്ടിയെടുത്തുവെന്നാണ് കഴക്കൂട്ടം സ്വദേശിനിയുടെ പരാതി. പരാതിക്കാരിയും കടകംപള്ളിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോറ്റി നൽകിയിരിക്കുന്ന പരാതി. 

You may also like