തിരുവനന്തപുരം: ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈകിട്ട് നാലരയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. മേയർ വി.വി. രാജേഷാണ് 19 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്.
ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴന്തി ഉദയൻ, ഗോപകുമാർ ഉൾപ്പെടെയുള്ള കൗൺസിലർമാരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തില്ല.
അതേസമയം, ഹൈക്കോടതി ഉത്തരവിലെ നിബന്ധനകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞ നടത്തിയതെന്ന് ആരോപിച്ച് എൽഡിഎഫ് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി നേരത്തെ അസാധുവാക്കിയത്. നാല് ആഴ്ചയ്ക്കകം നിയമാനുസൃതമായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിലർ എന്ന നിലയിലുള്ള അധികാരങ്ങൾ ഉപയോഗിക്കാനാകില്ലെന്നും കോടതി നിർദേശിച്ചിരുന്നു.
സത്യപ്രതിജ്ഞ ദൈവനാമത്തിലോ അല്ലെങ്കിൽ ദൃഢപ്രതിജ്ഞയായോ മാത്രമേ ചെയ്യാവൂവെന്നും, “ദൈവം” എന്ന പദത്തിന് പഞ്ചായത്ത് രാജ് നിയമത്തിലോ മുനിസിപ്പാലിറ്റി ചട്ടങ്ങളിലോ പ്രത്യേക നിർവചനം ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിൽ, “കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന്” എന്ന പ്രശസ്ത മലയാള ചലച്ചിത്ര ഗാനവും പരാമർശിച്ചിരുന്നു. വിവിധ ദൈവങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയ സത്യപ്രതിജ്ഞകൾ നിയമപരമായി അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കേരള പഞ്ചായത്ത് രാജ് ആക്ടിലെ 152-ാം വകുപ്പും മുനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പും അനുസരിച്ച് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യേണ്ടത് ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയായോ ആയിരിക്കണമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
പരശുരാമൻ, ആറ്റുകാൽ അമ്മ, ശ്രീപത്മനാഭസ്വാമി, ശ്രീനാരായണ ഗുരു തുടങ്ങിയ പേരുകളിലായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ ചില അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. ഇത് നിയമപരമല്ലെന്ന് കണ്ടെത്തിയാണ് കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയത്.
സിപിഎം കൗൺസിലർ എസ്.പി. ദീപക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഇതേ ഉത്തരവിൽ, “ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ” സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും കോടതി അസാധുവാക്കിയിരുന്നു.