Home Keralaഅർജുൻ ആയങ്കിയുടെ നാല് സഹായികൾക്ക് ജാമ്യം; പൊലീസ് തിരച്ചിലിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റ്

അർജുൻ ആയങ്കിയുടെ നാല് സഹായികൾക്ക് ജാമ്യം; പൊലീസ് തിരച്ചിലിനിടെ വീണ്ടും സോഷ്യൽ മീഡിയ പോസ്റ്റ്

by news_desk1
0 comments

എറണാകുളം: അർജുൻ ആയങ്കിയുടെ സഹായികളെന്ന് പറയപ്പെടുന്ന നാല് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നാലാം കോടതി ജാമ്യം അനുവദിച്ചത്. കോതമംഗലം കോടതി അവധിയായതിനാൽ പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അതിനിടെ, പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ അർജുൻ ആയങ്കി വീണ്ടും സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തി. സിപിഎം നേതാവ് എം.വി. ജയരാജന്റെ പ്രതികരണങ്ങൾക്ക് മറുപടിയായാണ് പോസ്റ്റ്. സിപിഎമ്മിന് വേണ്ടി പ്രതികരിച്ചതിന്റെ പേരിൽ കള്ളക്കേസിൽ ജയിലിലടച്ചതാണെന്നും പിന്തുണ ആവശ്യമില്ലെന്നും എന്നാൽ പിന്നിൽ നിന്ന് കുത്തരുതെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. എം.വി. ജയരാജന്റെ ഇന്നത്തെ പ്രതികരണങ്ങളോടുള്ള മറുപടിയായാണ് പോസ്റ്റ്.

You may also like