തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷാഫലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് Fortune IAS Academy വീണ്ടും മുന്നിലെത്തി. മൂന്ന് സ്ട്രീമുകളിലായി പ്രഖ്യാപിച്ച 61 ഫലങ്ങളിൽ 41 പേരും അക്കാദമിയുടെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ്.
തുടർച്ചയായ രണ്ടാം വർഷവും സ്ട്രീം-1ൽ ഒന്നാം റാങ്ക് ഫോർച്ച്യൂൺ IAS അക്കാദമിയിലെ വിദ്യാർത്ഥികൾക്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷം Malini ഒന്നാം റാങ്ക് നേടിയപ്പോൾ, ഈ വർഷം അക്കാദമിയുടെ പി.സി.എം ബാച്ചിലെ സ്കോളർഷിപ്പ് വിദ്യാർത്ഥിയായ Devanarayanan ഒന്നാം റാങ്ക് കരസ്ഥമാക്കി.
KAS പരീക്ഷയിൽ റാങ്ക് നേടിയവരിൽ ഭൂരിഭാഗവും സിവിൽ സർവീസ് ലക്ഷ്യമാക്കി തയ്യാറെടുപ്പ് നടത്തിയ ഉദ്യോഗാർത്ഥികളാണെന്നതും ശ്രദ്ധേയമാണ്. അവരുടെ വിജയത്തിൽ അക്കാദമിയിൽ നിന്നുള്ള സമഗ്ര പരിശീലനം നിർണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ.
തുടർച്ചയായ മികച്ച ഫലങ്ങളിലൂടെ KAS ഉൾപ്പെടെയുള്ള മത്സരപരീക്ഷ പരിശീലന രംഗത്ത് ഫോർച്ച്യൂൺ IAS അക്കാദമി തന്റെ ശക്തമായ സാന്നിധ്യം വീണ്ടും തെളിയിച്ചിരിക്കുകയാണ്.

