തമിഴ്നാടുള്ള കരൂർ വൈശ്യ ബാങ്ക് (കെ.വി.ബി.), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ശാഖകളിലായി 1284 ഒഴിവുണ്ട്. തുടക്കക്കാർക്കും അപേക്ഷിക്കാം.
ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യുട്ടീവ്: ഒഴിവ്-200. യോഗ്യത: 60 ശതമാനം മാർക്കോടെ എം.ബി.എ./ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 21-26 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവും
ബിസിനസ് ഡിവലപ്മെന്റ് മാനേജർ -60, ബ്രാഞ്ച് സെയിൽസ് മാനേജർ -20, റിലേഷൻഷിപ്പ് മാനേജർ -200, ടെറിട്ടറി മാനേജർ-1, ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യുട്ടീവ്-20, ടെക്നിക്കൽ മാനേജർ-10, ഏരിയ സെയിൽസ് മാനേജർ -35, സെയിൽസ് മാനേജർ ക്രെഡിറ്റ് കാർഡ് -30, ക്രെഡിറ്റ് മാനേജർ -28, റീജണൽ സെയിൽസ് മാനേജർ -4, ബ്രാൻഡ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ -1, ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് മാനേജർ -11, ബിസിനസ് ഡിവലപ്മെന്റ് എക്സിക്യുട്ടീവ് -326, പ്രോഡക്ട് മാനേജർ -5, ക്രെഡിറ്റ് അനലിസ്റ്റ് -10, എക്സിക്യുട്ടീവ് -21, ബിസിനസ് കോഡിനേറ്റർ -1, ക്രെഡിറ്റ് അനലിസ്റ്റ് -1, ഫിനാൻഷ്യൽ അനലിസ്റ്റ് -2, റെകൺസിലിയേഷൻ ഓഫീസർ -3, ഇ.ആർ.പി. ഇന്റഗ്രേഷൻ ഓഫീസർ -1, സീനിയർ സെയിൽസ് മാനേജർ-30, പ്രയോറിറ്റി റിലേഷൻഷിപ്പ് മാനേജർ -24, കളക്ഷൻ മാനേജർ -25, ഫിനാൻഷ്യൽ ഇൻക്ലൂഷൻ കോഡിനേറ്റർ -3, സെയിൽസ് മാനേജർ -77, അഗ്രി റിലേഷൻഷിപ്പ് മാനേജർ-33, ഗോൾഡ് ലോൺ ഓപ്പറേഷൻസ് ഓഫീസർ-80, സീനിയർ സെയിൽസ് മാനേജർ-15, ഇ.ഐ.ഡി.പി.എം.എസ്. ഓഫീസർ-3, ജി.ബി. ഒ.സി. ഓഫീസർ-3.
ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നൽകിയിട്ടില്ല. വിശദവിവരങ്ങൾക്ക് www.kvb.bank.in സന്ദർശിക്കുക.
4

