Home Localആറ്റിങ്ങലിൽ അനധികൃത ഗ്യാസ് സിലിണ്ടർ സംഭരണം; 500ഓളം സിലിണ്ടറുകൾ പിടികൂടി

ആറ്റിങ്ങലിൽ അനധികൃത ഗ്യാസ് സിലിണ്ടർ സംഭരണം; 500ഓളം സിലിണ്ടറുകൾ പിടികൂടി

by news_desk1
0 comments

തിരുവനന്തപുരം: ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 500ഓളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സംഘം പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വൻതോതിലുള്ള സിലിണ്ടർ സംഭരണം കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ചെറുതും വലുതുമായ ഏകദേശം 500 സിലിണ്ടറുകൾ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പിടിച്ചെടുത്തവയിൽ പ്രധാനമായും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളാണുള്ളത്.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ സിലിണ്ടറുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. തുടർന്ന് സിലിണ്ടറുകൾ വാഹനങ്ങളിലേക്ക് മാറ്റി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

You may also like