Home Entertainment‘ഒരു വയസുള്ള നമ്മുടെ പ്രണയം’;ശ്രീദേവിയോടൊപ്പമുള്ള അപൂർവ ഓർമ്മ പങ്കുവച്ച് ബോണി കപൂർ

‘ഒരു വയസുള്ള നമ്മുടെ പ്രണയം’;ശ്രീദേവിയോടൊപ്പമുള്ള അപൂർവ ഓർമ്മ പങ്കുവച്ച് ബോണി കപൂർ

by news_desk1
0 comments

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെയും മകൾ ജാൻവി കപൂറിന്റെയും പഴയ ചിത്രം പങ്കുവച്ച് നിർമ്മാതാവ് ബോണി കപൂർ. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ചിത്രം ഇതിനകം വൈറലായി.

ജാൻവി കപൂറിന് ഒരു വയസ്സ് പ്രായമുള്ളപ്പോൾ എടുത്ത കുടുംബചിത്രമാണ് ബോണി കപൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘വെറും ഒരു വയസുള്ള നമ്മുടെ പ്രണയം; ജാനുവിനെ എന്റെ പ്രണയം ചേർത്തുപിടിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

ശ്രീദേവിയും കുട്ടികളുമായുള്ള പഴയ ഓർമ്മകൾ ബോണി കപൂർ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഈ മാസം തന്നെ ജാൻവിക്ക് നാല് മാസം പ്രായമുള്ളപ്പോൾ എടുത്ത മറ്റൊരു ചിത്രം കൂടി അദ്ദേഹം പങ്കുവച്ചിരുന്നു.

1997-ൽ ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായി ജനിച്ച ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ ശ്രദ്ധേയ താരമാണ്. ദമ്പതികൾക്ക് ഖുഷി കപൂർ എന്ന മറ്റൊരു മകളും ഉണ്ട്. ബോണി കപൂറിന്റെ ആദ്യ വിവാഹത്തിൽ അർജുൻ കപൂർ, അൻഷുല കപൂർ എന്നിവരാണ് മക്കൾ.

You may also like