Home Localറൂബി ജൂബിലി സ്മരണയായി മൂന്നു ‘സാന്ത്വന’ ഭവനങ്ങള്‍; അര്‍ഹര്‍ക്ക് കൈമാറി വൈദികര്‍

റൂബി ജൂബിലി സ്മരണയായി മൂന്നു ‘സാന്ത്വന’ ഭവനങ്ങള്‍; അര്‍ഹര്‍ക്ക് കൈമാറി വൈദികര്‍

by news_desk1
0 comments

തൃശൂര്‍: പൗരോഹിത്യത്തിന്റെ റൂബി ജൂബിലിയെ സ്മരണീയമാക്കി സമൂഹത്തിന് മൂന്ന് വീടുകള്‍ സമ്മാനിച്ച് വൈദികര്‍. തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ ‘സാന്ത്വന’ത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ഭവനങ്ങള്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശീര്‍വദിച്ചു.

അതിരൂപതയിലെ വൈദികരായ ഫാ. റാഫേല്‍ മുത്തുപീടിക, ഫാ. ജോണ്‍സണ്‍ ഒലക്കേങ്കില്‍, ഫാ. തോമസ് ചൂണ്ടല്‍ എന്നിവര്‍ പൗരോഹിത്യത്തിന്റെ 40-ാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി അര്‍ഹരായ മൂന്ന് കുടുംബങ്ങള്‍ക്കാണ് ഈ ഭവനങ്ങള്‍ നല്‍കിയത്. കുറ്റൂര്‍ ഇടവകാംഗമായ ജോസഫ് നായങ്കര വേലൂര്‍ ഇടവക അതിര്‍ത്തിയില്‍ ദാനമായി നല്‍കിയ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചത്.

ആശീര്‍വാദ ചടങ്ങിന് ശേഷം വൈദികര്‍ ഭവനങ്ങളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. സ്ഥലം ദാനമായി നല്‍കിയ ജോസഫ് നായങ്കരയെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍ജിനീയര്‍ അമലിനെയും ആര്‍ച്ച്ബിഷപ് ആദരിച്ചു.

ചടങ്ങില്‍ വേലൂര്‍ ഫൊറോന പള്ളി വികാരി ഫാ. ജയ്‌സണ്‍ തെക്കുംപുറം, സാന്ത്വനം ഡയറക്ടര്‍ ഫാ. ജോജു ആളൂര്‍, ഫാ. ജോസ് വട്ടക്കുഴി, ഫാ. മെല്‍വിന്‍ തട്ടില്‍, ഫാ. ആന്റണി ആലുക്ക, പഞ്ചായത്ത് വാര്‍ഡ് അംഗം ശുഭ, സിസ്റ്റര്‍ ജിസ് മരിയ എന്നിവര്‍ സംസാരിച്ചു.

You may also like