Home Entertainment‘സുപ്രിയ ബാല്യകാല സുഹൃത്ത്; സൂര്യയുടെ മുന്നിൽ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു’: ആര്‍ജെ ബാലാജി

‘സുപ്രിയ ബാല്യകാല സുഹൃത്ത്; സൂര്യയുടെ മുന്നിൽ തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞു’: ആര്‍ജെ ബാലാജി

by news_desk1
0 comments

ചെന്നൈ: നടൻ പൃഥ്വിരാജിന്റെ ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ തന്റെ ബാല്യകാല സുഹൃത്താണെന്ന് സംവിധായകനും നടനുമായ ആര്‍ജെ ബാലാജി. ജേർണലിസം പഠിക്കാനുള്ള ആഗ്രഹം സുപ്രിയയെ കണ്ടാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കുട്ടിക്കാലത്ത് വീടിനടുത്ത് താമസിച്ചിരുന്ന സുപ്രിയയുമായി അടുത്തിടെ മുംബൈയിൽ കണ്ടുമുട്ടിയ അനുഭവവും ബാലാജി പങ്കുവെച്ചു. “സൂര്യയും അന്ന് മുംബൈയിൽ ഉണ്ടായിരുന്നു. സുപ്രിയയെ കണ്ടപ്പോൾ ബാല്യകാല സുഹൃത്ത് ആണെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾക്ക് എന്നെ തിരിച്ചറിയാനായില്ല. പിന്നീട് പഴയ ഫോട്ടോകൾ കാണിച്ചാണ് ഓർമ്മിപ്പിച്ചത്,” ബാലാജി പറഞ്ഞു.

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഫാഷൻ ഷോയിലൊക്കെ ഒരുമിച്ച് പങ്കെടുത്തിരുന്ന ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. പിന്നീട് മറ്റൊരു സന്ദർഭത്തിൽ കണ്ടപ്പോൾ സുപ്രിയ തന്നെ പേരുപറഞ്ഞ് വിളിച്ചതായും ബാലാജി കൂട്ടിച്ചേർത്തു.

എൻഡിടിവിയിൽ റിപ്പോർട്ടറായിരുന്ന സമയത്ത് സുപ്രിയയെ ടിവിയിൽ കാണാറുണ്ടായിരുന്നതും അതിലൂടെ തന്നെ ജേർണലിസത്തോട് താൽപര്യം വളർന്നതായും ബാലാജി വ്യക്തമാക്കി. രാഷ്ട്രീയം ഉൾപ്പെടെയുള്ള വിഷയങ്ങളോടുള്ള തന്റെ താൽപര്യവും അദ്ദേഹം പങ്കുവെച്ചു.

You may also like