Home Top Storiesചോദ്യപ്പേപ്പർ ചോർച്ച വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ നടത്തും

ചോദ്യപ്പേപ്പർ ചോർച്ച വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ നടത്തും

by news_desk1
0 comments

ദില്ലി: ചോദ്യപ്പേപ്പർ ചോർച്ചയും ക്രമക്കേടുകളും സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ വർഷത്തെ നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയതോടെയാണ് കേന്ദ്ര സർക്കാർ നിർണായക തീരുമാനം എടുത്തത്.

മെഡിക്കൽ പ്രവേശനത്തിനായി പുതുതായി പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. പുനഃപരീക്ഷയുടെ തീയതിയും മറ്റ് വിവരങ്ങളും ഉൾപ്പെട്ട വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പുതിയ ഹാൾടിക്കറ്റുകൾ പരീക്ഷാർഥികൾക്ക് വീണ്ടും വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

ഒരിക്കൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്ട്രേഷൻ നടത്തുകയോ അധിക ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലേക്കുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം പുനഃസ്ഥാപിക്കാനാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ സംഘടിത കൃത്രിമം നടന്നതായുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.

You may also like