Home Localനരിക്കുനിയിൽ മിന്നൽപാതകം; വീടിന്റെ ചുമർ തകർന്നു, ഗൃഹനാഥന് പരിക്ക്

നരിക്കുനിയിൽ മിന്നൽപാതകം; വീടിന്റെ ചുമർ തകർന്നു, ഗൃഹനാഥന് പരിക്ക്

by news_desk1
0 comments

കോഴിക്കോട്: ശക്തമായ ഇടിമിന്നലിനെ തുടർന്ന് വീടിന്റെ ചുമരിലെ കല്ല് തെറിച്ചുവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് നരിക്കുനി വാര്യംവീട്ടിൽ മാധവൻ നായർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ മഴയ്ക്കും ഇടിമിന്നലിനുമിടെയായിരുന്നു സംഭവം.

മിന്നലേറ്റതോടെ വീടിന്റെ ചുമരിലെ കല്ലുകൾ തെറിച്ച് മാധവൻ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വീട്ടിലെ വൈദ്യുതി വയറിങ് സംവിധാനവും നിരവധി ഇലക്ട്രിക് ഉപകരണങ്ങളും തകരാറിലായി. വീട്ടിൽ വളർത്തിയിരുന്ന കോഴികളും മിന്നലേറ്റ് ചത്ത നിലയിൽ കണ്ടെത്തി.

സംഭവത്തിൽ ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കുടുംബാംഗങ്ങൾ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി വേനൽമഴ കനത്ത നാശനഷ്ടമാണ് വിതച്ചത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

You may also like