Home Education/Careerഎൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ഓഫീസർ ഒഴിവുകൾ; ഉയർന്ന ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി അവസരം

എൻ.ടി.പി.സിയിൽ അസിസ്റ്റന്റ് ഓഫീസർ ഒഴിവുകൾ; ഉയർന്ന ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി അവസരം

by news_desk1
0 comments

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.ടി.പി.സി ലിമിറ്റഡിൽ അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം പ്രഖ്യാപിച്ചു. എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

ആകെ 20 ഒഴിവുകളാണ് നിലവിലുള്ളത്. എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദവും, എൻവയോൺമെന്റ് എഞ്ചിനീയറിങ്, എൻവയോൺമെന്റ് സയൻസ്, എൻവയോൺമെന്റൽ മാനേജ്മെന്റ് വിഷയങ്ങളിൽ പി.ജി ഡിഗ്രി, പി.ജി ഡിപ്ലോമ, എം.എസ്.സി, എം.ടെക് എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം.

അപേക്ഷകരുടെ പരമാവധി പ്രായപരിധി 30 വയസാണ്. സർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപ മുതൽ 1,20,000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷകൾ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തുടർന്ന് ഓൺലൈൻ എഴുത്തുപരീക്ഷ, അഭിമുഖം, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിയമനം. സബ്ജക്ട് നോളജ് ടെസ്റ്റും എക്സിക്യൂട്ടീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും പരീക്ഷയുടെ ഭാഗമായിരിക്കും.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 22 ആണ്. കൂടുതൽ വിവരങ്ങൾ എൻ.ടി.പി.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. https://careers.ntpc.co.in/recruitment/ 

You may also like