Home Education/Careerറീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് ഒഴിവ്; പ്ലസ് ടു യോഗ്യതക്കാർക്ക് അവസരം

റീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് ഒഴിവ്; പ്ലസ് ടു യോഗ്യതക്കാർക്ക് അവസരം

by news_desk1
0 comments

തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് റീജിയണൽ ക്യാൻസർ സെൻ്ററിൽ ജോലി നേടാനുള്ള അവസരം. കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകൃത ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ. അംഗീകൃത ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധമാണ്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും.

നിയമന കാലാവധി ഒരു വർഷമായിരിക്കും. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോം റീജിയണൽ ക്യാൻസർ സെൻ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും സി.വിയുടെയും പകർപ്പുകൾ സമർപ്പിക്കണം.

അപേക്ഷകൾ ഡയറക്ടർ, റീജിയണൽ ക്യാൻസർ സെൻ്റർ, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ 2026 മെയ് 30 വൈകിട്ട് 3.30നകം ലഭിക്കണം.

You may also like