Home Nationalതമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ട്; 144 അംഗങ്ങളുടെ പിന്തുണ

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് വിശ്വാസവോട്ട്; 144 അംഗങ്ങളുടെ പിന്തുണ

by news_desk1
0 comments

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ജോസഫ് വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാർ. വിശ്വാസപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാരിന് ലഭിച്ചത്.

പ്രതിപക്ഷമായ ഡി.എം.കെ വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയ് സർക്കാരിന് എളുപ്പമായി.

പുതിയ സർക്കാരിന്റെ ആദ്യ നിർണായക പരീക്ഷയായിരുന്ന വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ ടി.വി.കെ നേതൃത്വത്തിന് വലിയ ആത്മവിശ്വാസമാണ് ലഭിച്ചിരിക്കുന്നത്. ഭരണനടപടികൾ വേഗത്തിലാക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനും സർക്കാർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന.

വിശ്വാസവോട്ടിന് മുന്നോടിയായി സഭയിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റങ്ങളും രാഷ്ട്രീയ ആരോപണങ്ങളും ശക്തമായിരുന്നു. എന്നാൽ വോട്ടെടുപ്പിൽ വ്യക്തമായ പിന്തുണ ഉറപ്പിച്ചതോടെ വിജയ് സർക്കാരിന്റെ ഭരണതുടർച്ചയ്ക്ക് ഇനി തടസമില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.

You may also like