Home Top Storiesമുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; സംസ്ഥാനത്ത് ഭരണസ്തംഭന ആശങ്ക ശക്തം

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; സംസ്ഥാനത്ത് ഭരണസ്തംഭന ആശങ്ക ശക്തം

by news_desk1
0 comments

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ സർക്കാർ രൂപീകരണത്തിൽ വ്യക്തതയില്ലാത്തത് സംസ്ഥാനത്ത് ഭരണസ്തംഭന ആശങ്ക ശക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വവും നേതൃത്വ തർക്കവും നിർണായക തീരുമാനങ്ങൾ വൈകാൻ കാരണമായെന്നാണ് വിലയിരുത്തൽ.

സർക്കാർ രൂപീകരണം നീളുന്നതോടെ ഭരണകാര്യങ്ങളിൽ മന്ദഗതി അനുഭവപ്പെടുന്നതായും വിവിധ വകുപ്പുകളിലെ ഫയൽ നീക്കങ്ങൾ തടസപ്പെടുന്നതായും ആക്ഷേപമുണ്ട്. അടിയന്തര നയതീരുമാനങ്ങൾ പോലും വൈകുന്നതിൽ ഉദ്യോഗസ്ഥരിലും ജനങ്ങളിലുമുള്ള ആശങ്ക വർധിക്കുകയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്ന പേരുകളെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡ് തലത്തിൽ ചർച്ചകൾ തുടരുകയാണ്. വിവിധ ഘടകകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ തേടിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നാണ് സൂചന.

ഇതിനിടെ സർക്കാർ രൂപീകരണം വൈകുന്നതിനെതിരെ ഘടകകക്ഷികൾക്കിടയിലും അതൃപ്തി ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം മങ്ങാൻ നിലവിലെ സാഹചര്യം ഇടയാക്കുന്നുവെന്നാണ് ചില നേതാക്കളുടെ പ്രതികരണം.

ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും വൈകാതെ മുന്നോട്ടുകൊണ്ടുപോകാൻ ഉടൻ സർക്കാർ രൂപീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമാകുകയാണ്.

You may also like