Home Keralaറാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍

റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം, കുറ്റപത്രം ഉടന്‍

by news_desk1
0 comments

കൊച്ചി: മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കേസില്‍ റാപ്പറും ഗാനരചയിതാവുമായ വേടന്‍ എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. വേടന്റെ പക്കല്‍നിന്ന് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വനംവകുപ്പിന് ലഭിച്ചത്.

ഇതോടെ കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ്. നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുക.

മാലയിലെ പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതാണെന്ന് വേടന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയിരുന്നു. തായ്‌ലന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്നും ഇയാള്‍ സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

ഇതിനിടെ കഞ്ചാവ് കേസിലും വേടന്‍ പ്രതിയാണ്. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍നിന്ന് ആറു ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിരുന്നു. വേടനും സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഫ്‌ളാറ്റില്‍നിന്ന് 9.5 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

You may also like