7
കണ്ണൂര്‍: പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
2026 ജനുവരി ഒന്നിന് 45 വയസ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സിനൊപ്പം സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനവും നല്‍കും.
താല്‍പര്യമുള്ളവര്‍ക്ക് www.icmkannur.org. വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8304056188, 8089564997 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

