തിരുവനന്തപുരം: കവടിയാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം.
അപകടത്തില്‍ ആഷിക്കിന്റെ ഭാര്യ നൗഷിജ നേരത്തെ മരിച്ചിരുന്നു. ദമ്പതികള്‍ കാല്‍നടയായി പോകുന്നതിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷിജ അപകടദിവസം തന്നെ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആഷിക്കിന്റെ മരണവുമാണ് ഇന്ന് സ്ഥിരീകരിച്ചത്.
അപകടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

