Home Kerala‘ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറയിലെ പുല്ലാണ്’; പിണറായിക്കും എം.എ. ബേബിക്കും പിന്തുണയുമായി മുഹമ്മദ് റിയാസ്

‘ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറയിലെ പുല്ലാണ്’; പിണറായിക്കും എം.എ. ബേബിക്കും പിന്തുണയുമായി മുഹമ്മദ് റിയാസ്

by news_desk1
0 comments

കോഴിക്കോട്: ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ഇടതുനേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എംഎൽഎ. പിണറായി വിജയനും എം.എ. ബേബിയും അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണെന്നും ലാത്തിയും കുന്തവും കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ആരോപിച്ച റിയാസ്, ഇന്ത്യയുടെ മുക്കും മൂലയും ജന്തർ മന്തറായി മാറുമെന്നും വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നത് ജനാധിപത്യവിശ്വാസികളുടെ ആവശ്യമാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഡൽഹിയിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ ഇടതുനേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. അതേസമയം, കസ്റ്റഡിയിലെടുത്ത നേതാക്കളെ മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

You may also like