Home Top Storiesകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ, എസി മൊയ്തീൻ, എം എം വർഗീസ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി

by news_desk1
0 comments

Slug: karuvannur-case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. മുൻ ജില്ലാ സെക്രട്ടറിമാരായ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കളാണ് കോടതിയിലെത്തിയത്.

സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ സിപിഎം പാർട്ടി ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ടാ തെളിവുകളുണ്ടെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ കോടതിയിൽ ഹാജരാകുന്നത്.

മുൻ ജില്ലാ സെക്രട്ടറിമാർക്ക് പുറമേ ഇരിക്കാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വടക്കാഞ്ചേരി മുൻ കൗൺസിലർമാരായ അരവിന്ദാക്ഷൻ, മധു അമ്പലപുരം എന്നിവരുള്‍പ്പെടെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട 28 പ്രതികളും കോടതിയിൽ ഹാജരാകണം.

ഇതിന് മുമ്പ് 55 പ്രതികൾക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നു. കേസിൽ ആകെ 83 പ്രതികളാണുള്ളത്.

കരുവന്നൂർ സഹകരണ ബാങ്കിൽ 2012-13 കാലഘട്ടത്തിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേട് നടന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

You may also like