Home Nationalഅമേരിക്കൻ അനുമതി വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദം ശക്തം; റഷ്യൻ എണ്ണ ഇറക്കുമതിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം

അമേരിക്കൻ അനുമതി വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദം ശക്തം; റഷ്യൻ എണ്ണ ഇറക്കുമതിയിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം

by news_desk1
0 comments

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിനായി അമേരിക്കൻ ഉപരോധ ഇളവ് നീട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദം ശക്തമാകുന്നു. മെയ് 16ന് അവസാനിക്കുന്ന യുഎസ് ഉപരോധ ഇളവ് (സാങ്ക്ഷൻ വേവർ) ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അമേരിക്കയുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോള എണ്ണവിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക നേരത്തെ താൽക്കാലിക ഇളവ് അനുവദിച്ചിരുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുന്നത് രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ആവശ്യമായ നടപടിയാണെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി നേതൃത്വമോ ഇതിനെ ശക്തമായി എതിര്‍ക്കുന്നില്ല.സ്വതന്ത്ര വിദേശനയം അവകാശപ്പെടുന്ന ഇന്ത്യയ്ക്ക് അമേരിക്കയുടെ അനുമതി തേടേണ്ട സാഹചര്യം ഉണ്ടായത് രാജ്യത്തിന്റെ നയതന്ത്ര ദൗർബല്യമാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യയുടെ ദേശീയ താൽപര്യത്തെ അടിസ്ഥാനമാക്കിയാവണമെന്നും അവർ ആവശ്യപ്പെട്ടു.

റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ ഇന്ത്യയ്ക്ക് സാമ്പത്തികമായി ഗുണകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, അമേരിക്കൻ ഉപരോധ നയങ്ങളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയത്തെ സ്വാധീനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

You may also like