Home Education/Careerസർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ താൽക്കാലിക നിയമനം

സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ താൽക്കാലിക നിയമനം

by news_desk1
0 comments

തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.

കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ, ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് എന്നീ ഒഴിവുകളിലേക്കാണ് നിയമനം. കമേഴ്‌സ്യൽ പ്രാക്ടീസ് വിഭാഗം ലക്ചറർ തസ്തികയ്ക്കുള്ള യോഗ്യത റഗുലർ എംകോം ഫസ്റ്റ് ക്ലാസും കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും ആണ്.

ഇൻസ്ട്രക്ടർ ഇൻ ഷോർട്ട് ഹാൻഡ് തസ്തികയ്ക്കുള്ള യോഗ്യത റഗുലർ ബികോം ഫസ്റ്റ് ക്ലാസും കമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും ആയിരിക്കണം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 20 രാവിലെ 10 മണിക്ക് സ്ഥാപന മേധാവിയുടെ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

You may also like