Home Localഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവുമായി 4 യുവാക്കൾ പോലീസിൻ്റെ പിടിയിലായി

ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവുമായി 4 യുവാക്കൾ പോലീസിൻ്റെ പിടിയിലായി

by news_desk
0 comments

ആലുവ തോട്ടക്കാട്ടുകരയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. ഇന്ന് പുലര്‍ച്ചെ നടന്ന മിന്നൽ പരിശോധനയിലാണ് അങ്കമാലിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിന്‍റെ സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്.
ബംഗാള്‍ സ്വദേശികളായ സുജന്‍ മണ്ടല്‍, മഫ്തൂല്‍ മണ്ടല്‍, ഇനാത്തുള്‍ മണ്ടല്‍, കൊടനാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസാദ് എന്നിവരാണ് അറസ്റ്റിലായത്.
ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തെ വിവിധ കോളജ് പരിസരങ്ങളിലും വിവിധ ഭാഗങ്ങളിലും പത്തിരട്ടി വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികൾ പിടിയിലായത്.

You may also like