Home Localസ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം

സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം

by news_desk
0 comments

കുന്നംകുളം പാറമ്പാടത്തുണ്ടായ അപകടത്തിൽ എരുമപ്പെട്ടി തളി സ്വദേശി പണിക്കവീട്ടിൽ കുഞ്ഞുമൊയ്തീൻ (73) ആണ് മരിച്ചത്.കുന്നംകുളം-കോഴിക്കോട് റോഡിൽ
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കുഞ്ഞുമൊയ്തീൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങൾ. പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചു കയറിയാണ് നിന്നത്. അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാഗം ഭാഗികമായും സ്കൂട്ടർ പൂർണമായും തകർന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

You may also like