Home National‘സ്വൈര്യമായി ജീവിക്കാൻ പോലും അനുവദിക്കുന്നില്ല’; മധ്യപ്രദേശ് പൊലീസിനെതിരെ കുംഭമേള വൈറൽ താര ദമ്പതികളുടെ ഹൈക്കോടതി ഹർജി

‘സ്വൈര്യമായി ജീവിക്കാൻ പോലും അനുവദിക്കുന്നില്ല’; മധ്യപ്രദേശ് പൊലീസിനെതിരെ കുംഭമേള വൈറൽ താര ദമ്പതികളുടെ ഹൈക്കോടതി ഹർജി

by news_desk1
0 comments

ദില്ലി: മധ്യപ്രദേശ് പൊലീസ് തങ്ങളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുംഭമേളയിലൂടെ വൈറലായ യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. തങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയതായും അത് പുനഃസ്ഥാപിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടു.

വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യവും ദമ്പതികൾ മുന്നോട്ടുവച്ചു.

മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെ.ആർ, അനിരുദ്ധ് കെ.പി, ബി.എൽ നഗർ എന്നിവരാണ് ദമ്പതികൾക്കായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

You may also like