Home Nationalആകാശവാണി ഭവനിലേക്ക് മാർച്ച്; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസിന്റെ എഫ്‌ഐആർ

ആകാശവാണി ഭവനിലേക്ക് മാർച്ച്; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസിന്റെ എഫ്‌ഐആർ

by news_desk1
0 comments

ന്യൂഡൽഹി: ആകാശവാണി ഭവനിലേക്ക് അനുമതിയില്ലാതെ മാർച്ച് നടത്തുകയും സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

ആകാശവാണി ഭവനിലേക്ക് എംപിമാർ ഉൾപ്പെടെയുള്ളവർ അനുമതിയില്ലാതെയാണ് മാർച്ച് നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ആദ്യഘട്ടത്തിൽ പൊലീസ് സഹകരിച്ചിരുന്നെങ്കിലും പിന്നീട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടുപോകുന്നതെന്നും പൊലീസ് വ്യക്തമാക്കി.

നിയമാനുസൃതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 260 പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, ശനിയാഴ്ച ഇടതുവിദ്യാർഥി സംഘടനകളുമായി ചേർന്ന് നടത്താനിരിക്കുന്ന സമരം തടയാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിജെപിയും രംഗത്തെത്തി.

തുടർ സമരം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ സഖ്യ നേതാക്കളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ചർച്ചയ്ക്കായി വിളിച്ചിട്ടുണ്ട്.

You may also like