Home Keralaപ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു; അപകടത്തിൽ ഗുരുതര പരിക്ക്

പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു; അപകടത്തിൽ ഗുരുതര പരിക്ക്

by news_desk1
0 comments

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റിൽ ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ നടന്നു.

മുംബൈയിലും ദുബായിലുമായി പരസ്യചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന സജി നായർ, സംവിധായകൻ ഷാജി എൻ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാള സിനിമാലോകത്ത് ശ്രദ്ധേയനായത്.

സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോൾ, ഗോപികുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ, ബീരൻ, ആശാ ആച്ചി ജോസഫ് ഒരുക്കിയ ഒരേ ഉടൽ എന്ന ഹ്രസ്വചിത്രം, പനോരമ സെലക്ഷൻ ലഭിച്ച അന്യർ ഡോക്യുമെന്ററി തുടങ്ങി നിരവധി ശ്രദ്ധേയ സൃഷ്ടികൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

സജി നായരുടെ നിര്യാണത്തിൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ഉൾപ്പെടെ നിരവധി സിനിമാ-സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

You may also like