Home Keralaദില്ലിയില്‍ നേതൃനിരയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

ദില്ലിയില്‍ നേതൃനിരയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

by news_desk1
0 comments

ദില്ലി: മുഖ്യമന്ത്രി വി ഡി സതീശന്‍ ദില്ലിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍, കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ വിഷയങ്ങളും ചര്‍ച്ചയായതായാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങളും വിലയിരുത്തിയതായും വിവരം.

രാവിലെ കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മറ്റ് നേതാക്കളെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും വികസനകാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

You may also like