കൊച്ചി: എറണാകുളം പാലാരിവട്ടത്ത് കെഎസ്ആർടിസി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഓടയിലേക്ക് തെന്നിയിറങ്ങുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
കന്യാകുമാരി–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് റോഡിൽ നിന്ന് തെന്നിമാറി ഓടയിലേക്ക് ഇറങ്ങിയെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് പിന്നാലെ വാഹനം ഒരു വശത്തേക്ക് ചെരിഞ്ഞ നിലയിലാണ് നിന്നത്. എന്നാൽ വലിയ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് കാര്യമായ പരുക്കുകളില്ലെന്നാണ് ലഭ്യമായ വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.

