Home International‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും’: ഡൊണാൾഡ് ട്രംപ്

‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യ ആഗ്രഹിക്കുന്നതെല്ലാം ലഭിക്കും’: ഡൊണാൾഡ് ട്രംപ്

by news_desk1
0 comments

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ വളരെയധികം ആദരിക്കുന്നുവെന്നും വലിയ ആരാധകനാണെന്നും പറഞ്ഞു. മോദി മഹാനായ നേതാവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ ഇപ്പോൾ അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധത്തിലാണെന്നും ഇന്ത്യ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. സഹായം ആവശ്യമായാൽ എവിടേക്ക് വിളിക്കണമെന്ന് ഇന്ത്യയ്ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്ത ഒരു പരിപാടിയിലേക്കുള്ള ലൈവ് കോളിനിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകുകയാണെന്നും, ഇരുരാജ്യങ്ങളും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്ക് ശക്തമായ സാമ്പത്തിക വളർച്ചയും ഓഹരി വിപണിയും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഊർജം, സാങ്കേതികവിദ്യ, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനിടെ 50,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങുമെന്ന പ്രഖ്യാപനവും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നടത്തിയിരുന്നു.

You may also like